Kodiyathur

ലുത്ഫി മുഹമ്മദിന് ഋഷിരാജ് സിംഗിന്റെ പിന്തുണ

കൊടിയത്തൂർ : വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗവും വ്യാപനവും വർധിക്കാനുള്ള കാരണങ്ങളും പരിഹാര മാർഗങ്ങളും സംബന്ധിച്ച് പഠനം നടത്തുന്ന പ്ലസ് ടു വിദ്യാർഥി ലുത്ഫി മുഹ മ്മദ് മുൻ എക്സൈസ് കമ്മീഷണറും ജയിൽ ഡി.ജി.പിയുമായ ഋഷിരാജ് സിംഗ് ഐ.പി.എസുമായി കൂട്ടികാഴ്ച നടത്തി. സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.
ലഹരി വസ്തുക്കളേറെയും പുറത്തു നിന്നു വരുന്നതാണ്. അത് തടയണം. ഓരോരുത്തരും ലഹരി ഉപയോഗിക്കില്ലെന്ന് തീരുമാനം എടുക്കുകയാണ് വേണ്ടത്. വ്യാപനം തടയുന്നതിൽ സർക്കാരിന്റെ പരിമിതികളും നിയമ കുടുക്കും അദ്ദേഹം പങ്കു വച്ചു.
അധ്യാപകർ ഒന്നും കൂടി ജാഗരൂകരാകണം. പെട്ടിക്കടകളും തട്ടുകടകളും മാത്രമല്ല വീടുകൾ കേന്ദ്രീകരിച്ചും ഉപയോഗവും വിപണനവും നടക്കുന്നു. വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുള്ള ഇത്തരം നീക്കം അഭിനന്ദനീയവും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. ഋഷിരാജ് സിംഗ് ലുത്ഫിയെ സിവിൽ സർവീസിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തു. കൊടിയത്തൂർ പുത്തൻ വീട്ടിൽ എഞ്ചിനീയർ ഷൈജു സുഹൈൽ, എ.കെ ആയിഷാബി ദമ്പതികളുടെ മകനാണ് ലുത്ഫി.

Related Articles

Leave a Reply

Back to top button