Mukkam

മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും.

മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 6.30 ന് അഗസ്ത്യൻമുഴി തിരുവഞ്ചുഴി ദേവീ ക്ഷേത്രത്തിൽ നിന്നുമുള്ള വരവാഘോഷം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ എത്തുന്നതോടെ രാത്രി 9 നും 10 നും മധ്യയുള്ള കന്നി രാശിയിൽ ക്ഷേത്രം തന്ത്രി കിഴക്കുംപാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപാട് കൊടിയേറ്റിന് കാർമ്മികത്വം വഹിക്കും.

ഇന്ന് നടക്കുന്ന വരവാഘോഷത്തിൽ താലപൊലി, ചെണ്ടമേളം, ബട്ടർഫ്ലൈ നൃത്തം, നാഗദീപം, കാവടിയാട്ടം, ശിവപാർവ്വതിയും ദേവഗണങ്ങളും, ശിങ്കാരിമേളം, ഡിജിറ്റൽ തംബോല, എന്നിവ അകമ്പടിയേക്കും. ഫെബ്രുവരി 19,20,21 ദിവസങ്ങളിലാണ് പ്രധാനമായും പൂജാദി കർമ്മങ്ങളും കലാപരിപാടികളും നടക്കുന്നത്.

ആഘോഷ പരിപാടികളുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, കോമഡി ഷോ, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന, വയലിൻ ഫ്യൂഷൻ, ഗാനമേള, നാടകം, കരിമരുന്ന് പ്രയോഗം എന്നിവയും നടക്കും.

Related Articles

Leave a Reply

Back to top button