Kodanchery

വ്യക്തിമുദ്ര പുരസ്കാരം കോടഞ്ചേരി സ്വദേശി അഡ്വ. വിനേഷ് കെ.വിക്ക്

കോടഞ്ചേരി: കേരളത്തിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൻ്റെ ഭരണാധികാരികളുടെ ഭരണപരിഷ്കാരങ്ങളെ കുറിച്ച് ഉള്ള നിരീക്ഷണങ്ങൾക്ക് കോടഞ്ചേരി സ്വദേശി അഡ്വ. വിനേഷ് കെ.വിക്ക് തിരുവിതാംകൂർ രാജ കുടുംബാംഗമായ പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡ വർമ്മയിൽ നിന്നും വ്യക്തിമുദ്ര പുരസ്കാരം ലഭിച്ചു. രണ്ടാം തവണയാണ് വ്യക്തിമുദ്ര പുരസ്കാരം ലഭിക്കുന്നത്.

തിരുവിതാംകൂറിൽ 1729 മുതൽ ഭരിച്ച രാജാക്കൻമാരുടെ വിവിധ കാലത്തെ ഭരണം, സ്ഥാപനങ്ങൾ ഇവയെ കുറിച്ച് ഉള്ള നിരീക്ഷണം ആണ് നടത്തിയത്. ഇന്ന് കോട്ടയ്ക്കകം കൃഷ്ണ വിലാസം കൊട്ടാരം ലെവി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആണ് വ്യക്തിമുദ്ര പുരസ്കാരം സമ്മാനിച്ചത്.

Related Articles

Leave a Reply

Back to top button