ആർ.എസ്.എസ് കടന്നു കയറ്റം അവസാനിപ്പിക്കണം; എൽ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കൺവെൻഷൻ

കൂടരഞ്ഞി: ജനാധിപത്യപരമായി തെരഞ്ഞെടുക്കപെട്ട കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് നേതൃത്വം ഗവർണറിലൂടെ നടത്തുന്ന ശ്രമങ്ങൾ അവസാനിപിക്കണമെന്ന് എൽ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപെട്ടു.
ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ കേരളത്തിലെ പ്രധാന പ്രതിപക്ഷവും ജനാധിപത്യ വിശ്വാസികളും സർക്കാരിനു കീഴിൽ അണിനിരന്ന് ബിജെപിയുടെയും, ആർ.എസ്.എസിന്റെയും ശ്രമങ്ങളെ പരാജയപെടുത്തണമെന്നും കൺവെൻഷൻ ആവശ്യപെട്ടു.
ഇതിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന എൽ.ഡി.എഫ് റാലിയിൽ കൂടരഞ്ഞിയിൽ നിന്നും എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തുന്നതിനും യോഗം തീരുമാനിച്ചു.
എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം എൽ.ജെ.ഡി പ്രതിനിധികളായി വിജയിച്ച മുഴുവൻ ഡയറക്ടർമാർക്കും കൺവെൻഷനിൽ സ്വീകരണം നൽകി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിളിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സലീം മടവൂർ, ദേശീയ സമിതി അംഗം പി. എം തോമസ് മാസ്റ്റർ, വിൽസൻ പുല്ലുവേലി, ജോൺസൺ കുളത്തുങ്കൽ , ഇളമന ഹരിദാസ്, ടാർസൻ ജോസ്, ടോമി ഉഴുന്നാലിൽ, ജോസ് തോമസ് മാവറ, ജോർജ് മംഗര, ഹമീദ് ആറ്റുപുറം, ജോർജ് പ്ലാക്കാട്ട് , അലക്സ് കുര്യക്കോസ്, എം ടി സൈമൺ മാസ്റ്റർ വി വി ജോൺ മാസ്റ്റർ , പി എം ഫ്രാൻസീസ് മാസ്റ്റർ, എൻ അബ്ദുൾസത്താർ, ജോർജ്പാലമുറി, ജിൻസ് അഗസ്റ്റ്യൻ, ഷീബ നെച്ചിക്കാട്ട്, എന്നിവർ ആശംസ അറിയിച്ചു. സജി പെണ്ണാപറമ്പിൽ സ്വാഗതവും, അബ്ദുറഹ്മാൻ മാസ്റ്റർ പള്ളിക്കലാത്ത് നന്ദിയും പറഞ്ഞു.







