Thiruvambady

മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് നാളെ തിരുവമ്പാടിയിൽ തുടക്കം; ഏഴായിരത്തിലധികം കൗമാര കലാകാരന്മാർ മത്സരിക്കുന്നു

തിരുവമ്പാടി: ഏഴായിരത്തിലധികം കൗമാര കലാകാരന്മാർ മത്സരിക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് നാളെ തിരുവമ്പാടിയിൽ തുടക്കമാവും. ‘തകജം 2022’ എന്ന് പേരിട്ടിരിക്കുന്ന കലോത്സവം പതിനാലാം തീയതി തിങ്കളാഴ്ച ഓഫ് സ്റ്റേജ് ഇനങ്ങളോടെ ആരംഭിക്കും.

നവംബർ 14, 16, 17,18 തീയതികളിൽ നടക്കുന്ന കലോത്സവം തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ മുഖ്യ വേദിയായും, സേക്രട്ട് ഹാർട്ട് ഹയർ സെക്കൻണ്ടറി, ഹൈസ്ക്കൂൾ, ഇൻഫന്റ് ജീസസ് സ്കൂൾ എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.

പതിനാറാം തീയതി ബുധനാഴ്ച 9:30ന് പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു ക്കളത്തൂർ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർ തോമസ് നാഗപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആദർശ് ജോസഫ്, വി ഷംലൂലത്ത്, എ.ഇ.ഒ ഓംകാരനാഥൻ, റംല ചോലയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.

സമാപന ദിനമായ നവംബർ 18 വെള്ളിയാഴ്ച 6:00 മണിക്ക് സമാപന സമ്മേളനം നടക്കും. താമരശ്ശേരി രൂപതയുടെ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.

താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ജമീല, മുൻസിപ്പൽ ചെയർമാൻ പി ടി ബാബു പഞ്ചായത്ത്, പ്രസിഡണ്ട് മാരായ വി പി സ്മിത, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിജു എണ്ണാർമണ്ണിൽ എ.ഇ.ഒ ഓംകാരനാഥൻ ജനറൽ കൺവീനർ അഗസ്റ്റിൻ മഠത്തിൽപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.

വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും

കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പത്രസമ്മേളനം നടത്തി. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, എ.ഇ.ഒ ഓംകാരനാഥൻ, ജനറൽ കൺവീനർ അഗസ്റ്റിൻ മഠത്തിൽപറമ്പിൽ, കെ കെ ദിവാകരൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button