Kodanchery

ആർത്തവ ബോധവത്ക്കരണ ക്ലാസ്സ് നടത്തി

കോടഞ്ചേരി : സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ആർത്തവ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. കോടഞ്ചേരി ‘ Revival Rehabilitation Centre Director Counselor എലിസബത്ത് ഒ.എസ് ‘ ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്.”ഒരു സ്ത്രീയെ പുരുഷനില്‍ നിന്നും വ്യത്യസ്ത ആക്കുന്ന ഏറ്റവും പ്രധാന ഘടകം അവളുടെ മാതൃത്വമാണ്. ഞാനും നിങ്ങളും അടങ്ങുന്ന ലോകത്തെ ഓരോ മനുഷ്യ ജീവനും കാരണമായത് ആര്‍ത്തവം എന്ന പ്രക്രിയയാണ്‌. അതുകൊണ്ടുതന്നെ ഓരോ സ്ത്രീയും അഭിമാനത്തോടെ കാണുന്ന ഒന്നാണ് അവളുടെ ആര്‍ത്തവം.”ശരിയായ സാനിറ്ററി നാപ്കിനുകള്‍ (പാഡുകള്‍), ടാംപണുകള്‍, മെൻസ്ട്രൽ കപ്പുകള്‍ എന്നിവ ഉപയോഗിച്ച് ശുചിത്വം ഉറപ്പുവരുത്താവുന്നതാണ്. കൗമാരക്കാരായ പെണ്‍കുട്ടികളിലും, ആൺകുട്ടികളിലും ആര്‍ത്തവം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് KAMP – എന്ന പരിപാടി നടത്തിയത്.

പുതിയ പാഠ്യ പദ്ധതിയനുസരിച്ച് വിദ്യാർത്ഥികളുടെ സർവ്വോന്മുഖ വികാസത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം ബോധവത്ക്കരണ പ്രവർത്തനങ്ങൾ,സമൂഹത്തിൽ ആരോഗ്യമുള്ള പുതു തലമുറയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ്. ആർത്തവമെന്ന സ്വാഭാവികമായ ജൈവ പ്രവർത്തനത്തെക്കുറിച്ച് ശരിയായതും,ശാസ്ത്രീയവുമായ ധാരണ വിദ്യാർത്ഥികൾക്ക് ക്ലാസ്സിലൂടെ ലഭിച്ചു.

ഹയർ സെക്കണ്ടറി സ്കൂൾ പി.ടിഎ പ്രസിഡൻറ് മാത്യു ചെമ്പോട്ടിക്കൽ, ഗൈഡ് ട്രയിനിംഗ് കമ്മീഷണർ ത്രേസ്യാമ തോമസ് എന്നിവർ ആശംസകൾ നേർന്നു. ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്, സ്കൗട്ട് മാസ്റ്റർ ഷീൻ. പി.ജേക്കബ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഗൈഡ് അനീഷ ജോഷി,സ്കൗട്ട് അഖിൽ ജോണി, എൽദോ ജോൺസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button