Thiruvambady

മയക്കുമരുന്നിനെതിരെ തിരുവമ്പാടിയിൽ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു

തിരുവമ്പാടി: “മയക്കു മരുന്നിനെതിരെ ഫുട്ബോൾ ലഹരി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു വാർഡ് 13 അമ്പലപ്പാറ കുടുംബശ്രീ എ.ഡി.സ്‌ ന്റെ നേതൃത്വത്തിൽ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.

ചൊവ്വാഴ്ച തിരുവമ്പാടി ബാസൂക്ക ടർഫിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി എ.സ്.ഐ സിന്ധു എ. ടീ. ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ പ്രതിക്ഞ ചൊല്ലിക്കൊടുത്തു.

സി.ഡി.സ് ചെയർപേർസൺ പ്രീതി രാജീവ്‌, സി.ഡി.എസ് മെമ്പർ അജിത പി.ആർ, എ.ഡി.സ് പ്രസിഡന്റ് ഹാബിദ സുനീർ, അസ്മാബി മേനാട്ടിൽ, ലിസ്സി തോമസ്, സക്കീന, ഷിജി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

Related Articles

Leave a Reply

Back to top button