കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് ലിസി ചാക്കോ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ റോയ് കുന്നപ്പള്ളി , ജോബി ജോസഫ്, വാർഡ് മെംബർ ചാൾസ് തയ്യിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി, പ്ലാൻ ക്ലാർക്ക് പി ഷമീർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ തമ്പി പറക്കണ്ടത്തിൽ പദ്ധതി വിശദീകരണം നടത്തി.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.ഡി ജോസഫ്, പള്ളത്ത് വക്കച്ചൻ, ആനി ജോൺ, ആൻറണി നീർവേലി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ചർച്ചകൾക്ക് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻമാരും നിർവ്വഹണ ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ഖര-ദ്രവ മാലിന്യ സംസ്ക്കരണ പദ്ധതികൾ, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ, സംരഭക പ്രോത്സാഹന പദ്ധതികൾ എന്നിവക്ക് മുൻതൂക്കം നൽകി അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് യോഗം തീരുമാനിച്ചു.







