Mukkam

എന്റെ പോസ്റ്റോഫീസ് എന്റെ അഭിമാനം പദ്ധതിയിൽ പങ്കുചേർന്ന് നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്‌കൂൾ

മുക്കം: ‘എന്റെ പോസ്റ്റോഫിസ് എന്റെ അഭിമാനം’ പരിപാടിയുടെ ഭാഗമായി നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിലെ കുട്ടികൾ കൂട്ടുകാർക്ക് കത്തുകളയച്ചു.

പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് തപാൽ കവറുകൾ വാങ്ങൽ, കത്തെഴുതൽ, തപാൽ പെട്ടി പരിചയപ്പെടൽ, തപാൽ സ്റ്റാംപ് ഒട്ടിക്കൽ, പോസ്റ്റുമാനുമായി അഭിമുഖം എന്നിവ നടന്നത്.

ആശയ വിനിമയത്തിന്റെ പ്രധാന മാർഗമായിരുന്ന കത്തെഴുത്തുകൾ പാടെ അപ്രത്യക്ഷമായ വർത്തമാന കാലത്ത് പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പോസ്റ്റ് മാസ്റ്റർ പി അശ്മിൽ അഭിപ്രായപ്പെട്ടു.

പോസ്റ്റ്മാൻ കൃഷ്ണൻ കുട്ടി, അധ്യാപകരായ നൂർജഹാൻ ചാലിൽ, യു നസീബ്, അജ്മൽ കെ.ടി, മുഹ്സിന പാറമ്മൽ, സുഹാദ കെ.ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button