Kodiyathur

കൊടിയത്തൂർ എ യു പി സ്‌കൂളിൽ ഭിന്നശേഷി ദിനാചരണം നടത്തി

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ഭിന്നശേഷി ദിനാചരണം നടത്തി. സ്‌കൂളിൽ വച്ച് നടന്ന ഭിന്ന ശേഷി ദിനാചരണം ‘കൂട്ട്’ യുവ എഴുത്തുകാരിയും ചിത്രകാരിയുമായ മാരിയത്ത് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി കളറിങ്ങ് മത്സരം, പോസ്റ്റർ രചനാ മത്സരം, ബിഗ് ക്യാൻവാസ്‌ സർഗസൃഷ്ടികൾ തുടങ്ങി വിവിധ പരിപാടികൾ നടന്നു.

പി.ടി.എ പ്രസിഡന്റ് ഗുലാം ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.കെ കദീജ മാരിയത്തിന് സ്നേഹോപഹാരം നൽകി. ചടങ്ങിൽ സി.ടി കുഞ്ഞോയി, ഫാത്തിമ സഹ്റ ബത്തൂൽ, കെ.എം അബ്ദുൽ ഹമീദ്, പി.സി മുജീബ് റഹിമാൻ, രമ്യ ടി, പി.പി മമ്മദ് കുട്ടി, സി.കെ അഹമ്മദ് ബഷീർ, ശബാന ചോല തുടങ്ങിയവർ സംസാരിച്ചു.

അകാലത്തിൽ പൊലിഞ്ഞുപോയ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന നഫീസത്തുൽ മിസ്രിയയുടെ ഓർമയ്ക്കായ് ജൻമദിന പുസ്തകം എം.എ നസൽ ചോല മാരിയത്തിന് നൽകി. മാരിയത്ത്, ബത്തൂൽ, പി.സി മുജീബ് റഹ്മാൻ, മജീദ് പൂതൊടി, പി മുഹമ്മദ്, ഷാഹുൽ ഹമീദ്, ശ്രീജിത്ത്, ഷാമിൽ, സബീൽ എന്നിവർ ബിഗ് ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു.

Related Articles

Leave a Reply

Back to top button