കൊടിയത്തൂരിന്റെ ‘സ്നേഹ സ്പർശം’; പുത്തനുണർവ്വേകി രോഗീസംഗമം

കൊടിയത്തൂർ: പഞ്ചായത്ത് പാലിയേറ്റീവിന്റേയും പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെയും നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള രോഗി കുടുംബ സംഗമം ‘സ്നേഹ സ്പർശം’ ഇന്നലെ ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടായ്മയിൽ പതിറ്റാണ്ടുകളായി കിടപ്പിൽ കഴിയുന്ന രോഗികളും പരിചാരകരുമായി ഒട്ടനവധി പേരാണ് ഒത്തുകൂടിയത്. കൂട്ടായ്മക്കായി രോഗികളെ എത്തിച്ചതും ഭക്ഷണം, കലാപരിപാടികൾ, സമ്മാനപ്പൊതി തുടങ്ങി രോഗികൾക്ക് ആവശ്യമായവയെല്ലാം നാട്ടുകാരുടെയും വളണ്ടിയർമാരുടെയും പങ്കാളിത്തത്തിലാണ് ഒരുക്കിയത്.
തിരുവമ്പാടി എം.എൽ.എ ലിൻറോ ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, പഞ്ചായത്ത് സ്റ്റാൻന്റിങ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്, മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു, കെ.പി അബ്ദുറഹിമാൻ, കെ.ടി മൻസൂർ, സി.ടി.സി അബ്ദുല്ല, സത്താർ കൊളക്കാടൻ, പാലിയേറ്റീവ് അസോസിയേഷൻ കൺവീനർ എം.അബ്ദുറഹിമാൻ, പി എം അബ്ദുൽ നാസർ, മജീദ് കൂവ്വപാറ, ലുക്ക്മാൻ അരീക്കോട് തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.







