Mukkam
ഓമശ്ശേരി പൂളപൊയിലിൽ മഞ്ഞ നിറത്തിൽ മഴതുള്ളികളെന്ന് നാട്ടുകാർ; കണ്ടെത്താൻ ശാസ്ത്രീയ പരിശോധന

മുക്കം: ഓമശ്ശേരി പൂളപൊയിലിൽ മഞ്ഞ നിറത്തിൽ മഴതുള്ളികൾ വീണതായി നാട്ടുകാർ. പൂളപൊയിലിലെ നാല് വീടുകളിലാണ് ഇപ്പോൾ മഞ്ഞ നിറത്തിൽ തുള്ളികൾ വീണതായി കണ്ടത്.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഇവിടെ പെയ്ത മഴയിലാണ് മഞ്ഞ നിറത്തിലുള്ള തുള്ളികൾ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. അന്തരീക്ഷത്തിലെ രാസപദാർത്ഥ സാന്നിദ്ധ്യമാവാം ഇതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വിദഗ്ദർ പറഞ്ഞു. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ പ്രതിഭാസത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകു.







