Kodanchery

സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ

കോടഞ്ചേരി: കേരള സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 16ന് കോടഞ്ചേരി സെന്റ് ജോസഫ് സറ്റേഡിയത്തിൽ ആരംഭിക്കും. ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നും പുരുഷ – വനിത വിഭാഗങ്ങളിലായി 560 കായിക താരങ്ങൾ മാറ്റുരയ്ക്കും.

കേരള സംസ്ഥാന സോഫ്റ്റ് ബേസ്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഗിരീഷ് ജോണിന്റെ അദ്ധ്യക്ഷതയിൽ കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റക്ടർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ ചാമ്പ്യാൻഷിപ് ഉദ്ഘാടനം നിർവ്വഹിക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് മുഖ്യാതിഥിയാകും.

Related Articles

Leave a Reply

Back to top button