Mukkam

എൻ.ബി.എ അക്രെഡിറ്റേഷൻ: കോഴിക്കോട് എൻ.ഐ.ടിക്ക് മികച്ചനേട്ടം

മുക്കം: നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ കഴിഞ്ഞമാസം നടത്തിയ അസസ്‌മെന്റിൽ കോഴിക്കോട് എൻ.ഐ.ടിക്ക് മികച്ചനേട്ടം. സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് എന്നീ ബി.ടെക് പ്രോഗ്രാമുകൾക്ക് ഏറ്റവും മികച്ച അക്രെഡിറ്റേഷൻ ലഭിച്ചു.

2022 നവംബർ 11 മുതൽ 13 വരെ രാജ്യത്തെ ഉന്നതസ്ഥാപനങ്ങളിൽനിന്നുള്ള 11 മുതിർന്ന പ്രൊഫസർമാരടങ്ങുന്ന വിദഗ്ധസമിതി നടത്തിയ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രെഡിറ്റേഷൻ നൽകിയത്. അധ്യാപനത്തിനും ഗവേഷണത്തിനും എൻ.ഐ.ടി കാലിക്കറ്റ് ഉറപ്പാക്കുന്ന മികച്ചനിലവാരത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു.

Related Articles

Leave a Reply

Back to top button