Thiruvambady
കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

കല്ലുരുട്ടി: കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണ ദിനാചരണം കേരള സ്റ്റേറ്റ് എനർജി മാനേജ്മെന്റ് റിസോഴ്സ് പേഴ്സൺ സാലസ് മാത്യൂ ഉദ്ഘാടനം ചെയ്തു.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണ പ്രതിജ്ഞയെടുത്തു. ഹെഡ് മാസ്റ്റർ സജി ലൂക്കോസ്, അധ്യാപകരായ ജേക്കബ് മാത്യു, സജി വി.സി, നിമ്മി കുര്യൻ, ഹാജറ എ.ടി, സിജി ഇ.കെ, വിദ്യാർത്ഥി പ്രതിനിധി അംന ഷംസു, പരിസ്ഥിതി ക്ലബ് കൺവീനർ ടിൽജി പി തോമസ് തുടങ്ങിയവർ സംസാരിച്ചു.






