Thiruvambady

സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയ ഗ്രാമ പഞ്ചായത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ്

തിരുവമ്പാടി: 2023-24 സാമ്പത്തിക വർഷത്തെ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട,
പഞ്ചായത്തുതല സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്നും വീണ്ടും ഗ്രാമസഭകൾ നടത്താൻ ഉത്തരവിടണമെന്നും എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു.

വാർഡ് ഗ്രാമസഭകളിലാണ് പദ്ധതികൾ രൂപീകരിക്കേണ്ടതെന്നും ഇത്തരം പദ്ധതികൾ സംബന്ധിച്ച പഞ്ചായത്ത്തല ആലോചനയ്ക്കാണ് സർക്കാർ നിർദ്ദേശപ്രകാരം വിവിധ ജനവിഭാഗങ്ങളുടെ പഞ്ചായത്തുതല ഗ്രാമസഭകൾ വിളിക്കേണ്ടിയിരുന്നതെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടി.

പട്ടികജാതി-പട്ടികവർഗ്ഗ ഗ്രാമസഭ, ഭിന്നശേഷിക്കാരുടെ ഗ്രാമസഭ, വയോജന ഗ്രാമസഭ, സ്ത്രീകളുടെയും കുട്ടികളുടെയും ഗ്രാമസഭ എന്നിവ വളരെ പരിമിതമായ ആളുകളെ മാത്രം വിവരം അറിയിച്ച് പഞ്ചായത്തുതല ഗ്രാമസഭകൾ പ്രഹസനമാക്കുകയായിരുന്നുവെന്നും വർക്കിംഗ് ഗ്രൂപ്പുകളുടെ പുന:സംഘടന, ആസൂത്രണ സമിതിയുടെ പുന:സംഘടന എന്നിവയെല്ലാം മറ്റാരേയും അറിയിക്കാതെ സ്വന്തക്കാരേയും ഇഷ്ടക്കാരേയും മാത്രം ഉൾപ്പെടുത്തി നടത്തുകയായിരുന്നുവെന്നും എൽ.ഡി.എഫ് ആരോപിച്ചു.

ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങളെല്ലാം റദ്ദ്‌ ചെയ്ത് എല്ലാ വിഭാഗക്കാരേയും ഉൾപ്പെടുത്തി കമ്മറ്റികൾ രൂപീകരിക്കണമെന്നും
അല്ലാത്തപക്ഷം ഗ്രാമ പഞ്ചായത്തിനെതിരെ ശക്തമായ സമര പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. യോഗത്തിൽ ജോയി മ്ലാങ്കുഴി അധ്യക്ഷത വഹിച്ചു. ജോളി ജോസഫ്, സി.എൻ പുരുഷോത്തമൻ, ഗീതാവിനോദ്,
പി.സി ഡേവിഡ്, അബ്രഹാം മാനുവൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button