തിരുവമ്പാടി ഗ്രാമപഞ്ചായത്ത്; 2023-24 ഗ്രാമസഭകൾ; ഡിസംബർ 16ന് ആരംഭിക്കും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വാർഡ് ഗ്രാമസഭാ യോഗങ്ങൾ 2022 ഡിസംബർ 16 മുതൽ 22 വരെ നടക്കും.
ഡിസംബർ 16 വെള്ളിയാഴ്ച്ച വാർഡ് 17 ഗ്രാമസഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സി.ജെ.എം ഓഡിറ്റോറിയത്തിൽ വച്ചും വാർഡ് 8 ഗ്രാമസഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സി.എം വലിയുല്ലാഹി സ്മാരക മിഫ്ത്താഉൽ ഉലും സെക്കണ്ടറി മദ്രസയിലും വാർഡ് 11 ഗ്രാമസഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തൊണ്ടിമ്മൽ ഗ്രാമ പഞ്ചായത്ത് എൽ.പി സ്കൂളിലും വാർഡ് 6 ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുന്നക്കൽ പാരീഷ് ഹാളിലും വച്ച് നടക്കും.
ഡിസംബർ 17 ശനിയാഴ്ച്ച വാർഡ് 1 ഗ്രാമസഭായോഗം വൈകുന്നേരം 3 മണിക്ക് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ വച്ചും വാർഡ് 14 ഗ്രാമസഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പഞ്ചായത്ത് ഹാളിലും വാർഡ് 5 ഗ്രാമസഭാ യോഗം വൈകുന്നേരം 3 മണിക്ക് പൊന്നാങ്കയം എസ്.എൻ.എൽ പി സ്കൂളിലും വച്ച് നടക്കും.
ഡിസംബർ 18 ഞായറായാഴ്ച്ച വാർഡ് 10 ഗ്രാമസഭായോഗം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും വാർഡ് 15 ഗ്രാമസഭായോഗം രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടക്കും.
ഡിസംബർ 19 തിങ്കളാഴ്ച വാർഡ് 7 ഗ്രാമസഭാ യോഗം വൈകുന്നേരം 3 മണിക്ക് പുന്നക്കൽ പാരീഷ് ഹാളിലും വാർഡ് 16 ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തമ്പലമണ്ണ അങ്കണവാടിയിലും വച്ച് നടക്കും.
ഡിസംബർ 20 ചൊവ്വാഴ്ച്ച വാർഡ് 9 ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് താഴെ തിരുവമ്പാടി ഇസ്ലാഹി സെന്ററിലും വാർഡ് 13 ഗ്രാമസഭയോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എം.സി ഓഡിറ്റോറിയത്തിലും വച്ച് നടക്കും.
ഡിസംബർ 21 ബുധനാഴ്ച്ച വാർഡ് 12 ഗ്രാമസഭായോഗം വൈകുന്നേരം 3 മണിക്ക് നൂറുൽ ഇസ്ലാം മദ്രസ്സ ഹാളിലും വാർഡ് 2 ഗ്രാമസഭായോഗം രാവിലെ 11 മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പാരീഷ് ഹാളിലും വാർഡ് 3 ഗ്രാമസഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പാരീഷ് ഹാളിലും വച്ച് നടക്കും.
ഡിസംബർ 22 വ്യാഴാഴ്ച വാർഡ് 4 ഗ്രാമസഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ വച്ച് നടക്കും.







