Puthuppady

ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ചുരം ചിപ്പിലിത്തോട് ജുമാ മസ്ജിദ് അപകടാവസ്ഥയില്‍

അടിവാരം: ലോറി മറിഞ്ഞതിനെ തുടര്‍ന്നു ചുരം ചിപ്പിലിത്തോട് ജുമാ മസ്ജിദ് അപകടാവസ്ഥയില്‍. മസ്ജിദിന്റെ സ്ലാബും ഭീമും ചുമരും ഉള്‍പ്പെടെ തകര്‍ന്നു. ഇതേത്തുടര്‍ന്ന് ജുമാ നിസ്‌കാരം സമീപത്തെ മദ്രസയിലേക്ക് മാറ്റി. അമരാവതിയില്‍ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു അപകടം. ലോറി ഡ്രൈവര്‍മാരും വയനാട് സ്വദേശികളുമായ സ്വാദിഖ്, റഫീക്ക് എന്നിവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ട് ഇലക്ട്രിക് പോസ്റ്റുകളും ലൈനും തകര്‍ന്നു.

Related Articles

Leave a Reply

Back to top button