പ്രായത്തെ വെല്ലുന്ന ആവേശം പകർന്ന് മുക്കം നഗരസഭാ കുടുംബശ്രീ കായികമേള

മുക്കം: കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുക്കം സി.ഡി.എസ് സംഘടിപ്പിക്കുന്ന രജതോത്സവ്’22ന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് വേണ്ടി നടത്തിയ കായികമേള പ്രായത്തെ വെല്ലുന്ന പങ്കാളിത്തത്തിനും ആഘോഷങ്ങൾക്കും വേദിയായി. നഗരസഭയിലെ വിവിധ അയൽകൂട്ടങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം വനിതകളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്.
മണാശേരി മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന കായികമേള നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ രജനി തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോഷില, ബിന്ദു, സാറ കൂടാരം, ഫാത്തിമ കൊടപ്പന, ഗഫൂർ മാസ്റ്റർ, ശിവശങ്കരൻ, വേണുഗോപാലൻ മാസ്റ്റർ, ബിന്നി മനോജ്, വസന്തകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ രജിത സി.ടി, മെമ്പർ സെക്രട്ടറി മുഹമ്മദ് ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഡിസംബർ 31ന് നടക്കുന്ന വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളന വേദിയിൽ വെച്ച് നൽകും.







