സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; മലപ്പുറത്തിന് ഇരട്ട കിരീടം

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് സറ്റേഡിയത്തിൽ വച്ച് നടന്ന കേരള സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ട കിരീടം. വനിതാ വിഭാഗത്തിൽ പാലക്കാട് ജില്ലയെയും പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ലയേയും തോൽപിച്ചാണ് ഇരു വിഭാഗത്തിലും മലപ്പുറം കിരീടം ചൂടിയത്. ഡിസംബർ 16ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിന്റെ അധ്യക്ഷതയിൽ കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്ത ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നുമായി പുരുഷ-വനിത വിഭാഗങ്ങളിലായി 560 കായിക താരങ്ങളാണ് പങ്കെടുത്തത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കോടഞ്ചേരി ശാഖാ മാനേജർ ശ്രീജിത്ത് കെ.എസ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കേരള സംസ്ഥാന
സോഫ്റ്റ് ബേസ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ എം ജോസഫ്, മാത്യു ചെമ്പോട്ടിക്കൽ, സംസ്ഥാന അസോസിയേഷൻ സെക്രട്ടറി എഡ്വേർഡ് പി.എം, ഷാജി ജോൺ, സിബി മാനുവൽ, ഷിജോ സ്കറിയ, റോബർട്ട് അറക്കൽ, സനിമോൻ പുള്ളിക്കാട്ടിൽ, റോക്കച്ചൻ പുതിയേടത്ത്, വിപിൻ സോജൻ, ഹംസ തുടങ്ങിയവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.







