Thiruvambady
തിയേറ്ററിലെ ലോകകപ്പ് പ്രദർശനലാഭം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി കോസ്മോസ് ക്ലബ്

തിരുവമ്പാടി: ഹാരിസൺ തിയേറ്ററിലെ ബിഗ് സ്ക്രീനിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം പ്രദർശിപ്പിച്ചതുവഴി സ്വരൂപിച്ച തുക ജീവകാര്യണ്യപ്രവർത്തനത്തിന് ചെലവഴിച്ച് കോസ്മോസ് ക്ലബ്ബ്. രണ്ടുവൃക്കകളും പ്രവർത്തനരഹിതമായ പുന്നക്കൽ സ്വദേശി തട്ടേക്കാടൻ സഹലിന്റെ ചികിത്സാഫണ്ടിലേക്കാണ് തുക കൈമാറിയത്. തിയേറ്റർ ഉടമ പി.ടി ഹാരിസ് തുക സഹായക്കമ്മിറ്റി പ്രസിഡന്റ് സലാമിന് കൈമാറി.
പ്രവേശനടിക്കറ്റ് കൂടാതെ സംഭാവനമാത്രം സ്വീകരിച്ചായിരുന്നു പ്രദർശനം. സൗജന്യമായി തിയേറ്റർ വിട്ടുനൽകിയ പി.ടി ഹാരിസിനെ കോസ്മോസ് രക്ഷാധികാരി മുഹമ്മദലി സഫർ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് റിയാസ് പാറത്തൊടി, സെക്രട്ടറി ബഷീർ ചാലിൽ, നിയാസ് ഖാൻ പുള്ളിയിൽ, സലീം, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.







