Karassery
മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ്: റീ ടെൻഡർ കഴിഞ്ഞിട്ടും പ്രവർത്തി നീളുന്നു

കാരശ്ശേരി: പ്രവർത്തി അനിശ്ചിതമായി നീണ്ടതിനെതുടർന്ന് കരാറുകാരനെമാറ്റി പുതിയ കരാറുകാരെ നിയോഗിച്ചിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് രണ്ടാം റീച്ചിന്റെ പ്രവർത്തി നീളുന്നു. ജലജീവൻ മിഷന്റെ പൈപ്പ്‌ലൈൻ സ്ഥാപിക്കാത്തതാണ് നിലവിൽ പ്രവർത്തി നേരിടുന്ന തടസ്സം.
3.825 കി.മീ റോഡ് 5.5 കോടി ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കാനുള്ള പ്രവൃത്തി 2021 ഫെബ്രുവരി 17നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രവർത്തി ആരംഭിച്ചത് മുതൽ രണ്ട് വർഷത്തോളമായി പ്രദേശവാസികൾ ദുരിതം അനുഭവിക്കുകയാണിവിടെ. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പൈപ്പ്‌ലൈൻ പ്രവൃത്തി നടത്തണമെന്ന് കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം ടാറിങ് നടത്താൻ നടപടിയെടുക്കുമെന്നും ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.






