Kodiyathur

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അൻവർ കെ.സിയ്ക്ക് സ്വീകരണം നൽകി

കൊടിയത്തൂർ: വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അൻവർ കെ.സിയ്ക്ക് സ്വീകരണം നൽകി. കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഗോതമ്പറോഡിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഫീഖ് കുറ്റ്യോട്ട്, ജ്യോതി ബസു, ബാവ പവർവേൾഡ്, ശ്രീജ മാട്ടുമുറി, ഫഹീം, അസ്ലം പാണക്കാടൻ, പഞ്ചായത്ത് കമ്മിറ്റി അസി.സെക്രട്ടറി പി.കെ ഹാജറ, വൈസ് പ്രസിഡന്റ് ഇ.എൻ നദീറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button