Kodanchery

വേളംകോട് സെന്റ് ജോർജ്സ് സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗവ.കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഷിബു ജോസഫ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, മാനേജ്മെന്റ് പ്രതിനിധിയും അദ്ധ്യാപകയുമായ സി.സുധർമ്മ, പ്ലസ് വൺ വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി, സ്റ്റാഫ് സെക്രട്ടറിയും മലയാളം അദ്ധ്യാപികയുമായ സീമ സി.ആർ തുടങ്ങിയവർ സംസാരിച്ചു.

സ്‌കൂൾതല ക്രിസ്മസ്-ന്യൂ ഇയർ ലക്കി സ്റ്റാറായി പ്ലസ്ടു വിദ്യാർത്ഥിനി എമിറ്റ ഗ്രേസ്, ക്രിസ്മസ് ട്രീ സർപ്രൈസ് ഗിഫ്റ്റ് ബമ്പർ സമ്മാനത്തിന് പ്ലസ് വൺ വിദ്യാർത്ഥിനി ഫിദ ഫാത്തിമ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ക്ലാസ്സ്‌ അടിസ്ഥാനത്തിലുള്ള കരോൾഗാന മത്സരവും ക്രിസ്മസ് ട്രീ അലങ്കാര മത്സരവും സംഘടിപ്പിച്ചു. ക്ലാസ് ലീഡേഴ്സിന്റെയും ടീച്ചേർസിന്റെയും നേതൃത്വത്തിൽ ക്രിസ്മസ് കാർഡ്, ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് വിവിധങ്ങളായ സമ്മാനങ്ങൾ നല്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button