Kodanchery
ദേശീയ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്; കേരളത്തിന് മുന്നേറ്റം

കോടഞ്ചേരി: കോടഞ്ചേരിയിൽ വച്ച് നടക്കുന്ന സോഫ്റ്റ് ബേസ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ യൂത്ത് വനിതാ വിഭാഗം ലീഗ് റൗണ്ട് മത്സരത്തിൽ തമിഴ്നാടിനെ 40-19ന് തോൽപ്പിച്ചും കർണാടകയെ 36-32ന് തോൽപ്പിച്ചും നിലവിലെ ചാമ്പ്യൻമാരായ കേരള ടീം മുന്നേറ്റം തുടരുന്നു.
പുരുഷ വിഭാഗം യൂത്ത് ലീഗ് റൗണ്ട് മത്സരത്തിൽ കർണാടകയെ 20-21ന് കേരളവും ഹരിയാനയെ 10-9ന് തെലുങ്കാനയും പറഞ്ഞയപ്പെടുത്തി. സീനിയർ വനിതാ വിഭാഗം ലീഗ് റൗണ്ട് മത്സരത്തിൽ തമിഴ്നാടിനെ 33-36ന് കേരളം പരാജയപ്പെടുത്തി. സീനിയർ പുരുഷ വിഭാഗം ലീഗ് റൗണ്ട് മത്സരത്തിൽ കർണാടകയെ 30-31ന് മഹാരാഷ്ട്രയും ഗുജറാത്തിനെ 18-19ന് കർണാടകയും പരാജയപ്പെടുത്തി. മത്സരങ്ങൾ നാളെയും തുടരും.






