Kodanchery
ആധാരം എഴുത്ത് അസോസിയേഷൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

കോടഞ്ചേരി: ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുന്ന തരത്തിൽ രജിസ്ട്രേഷൻ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന ടെംപ്ലേറ്റ് പരിഷ്ക്കാരത്തിനെതിരെ തിരുവനന്തപുരം രജിസ്ട്രേഷൻ ഐ.ജി ഓഫിസിനുമുന്നിൽ ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ സംസ്ഥാന നേതാക്കളെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
കോടഞ്ചേരി സബ്ബ് രജിസ്ട്രാർ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിന് യുണിറ്റ് പ്രസിഡണ്ട് പി.പി വിജയൻ അധ്യക്ഷത വഹിച്ചു. വൈ.പ്രസിഡണ്ട് കെ.എം പൗലോസ്, പി.കെ ഗിരിഷ്കുമാർ, യൂണിറ്റ് സെക്രട്ടറി ടി.ടി മാത്യു, പി.വി ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.






