Kodiyathur

കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരണം പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

കൊടിയത്തൂർ: നവീന സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ പുതിയ കെട്ടിടത്തിലെ വിവിധ പദ്ധതികൾ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.

മുൻ എം.എൽ.എ ജോർജ്ജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 20 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ഇരുനിലകളിലായി സ്റ്റോർ റൂം, റിലീഫ് റൂം, കോൺഫ്രൻസ് ഹാൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Back to top button