Kodanchery

സാന്ത്വനം വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതുവർഷാഘോഷം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സാന്ത്വനം വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതുവർഷാഘോഷം നടത്തി. ഉരപ്പുങ്കൽ അംഗനവാടിയിൽ വെച്ച് ക്ലബ് പ്രസിഡന്റ് മോനി മൂഴിയിൽപുത്തൻവീടിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ചാക്കോ കേക്ക്‌ മുറിക്കുകയും പുതുവത്സര ആശംസകൾ നേരുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിയാനസ് സുബൈർ സന്ദേശം നൽകി.

സ്വാന്തനം വയോജ ക്ലബ് സെക്രട്ടറി ബേബി പുത്തൻപുരയ്ക്കൽ, അംഗനവാടി വർക്കർ മോളി കെ.വി, ജോജോ പള്ളിക്കാമടത്തിൽ, അച്ചാമ്മ ആക്കപ്പടിക്കൽ, ജോസഫ് കുമ്മിണിയിൽ, ജോസഫ് നെല്ലിക്കയത്ത്, രാമൻകുട്ടി നെരാടി മലയിൽ, ജോസഫ് ആശാരി പറമ്പിൽ, മേഴ്സി മൂലയിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button