Mukkam

മുക്കം എസ്.കെ സ്മൃതി മന്ദിരം ശുചീകരിച്ചു

മുക്കം: മുക്കം എസ്.കെ സ്മൃതി മന്ദിരം കോഴിക്കോട് ജെ.ഡി.ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കാട് വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും നടത്തിയ ശുചീകരണം മുക്കം എ.ഇ.ഒ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു.

ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോക്ടർ മനോജ്, വദൂദ് റഹ്മാൻ കെ.പി, ഒ.സി മുഹമ്മദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫെബിനാ ബീഗം, നൗഷിർ അലി, സൈനബ കൊയപ്പത്തൊടി, അഭിനവ് ജി.എൻ, ആസാദ് നിസാർ വെളുത്തേടത്ത്, ശശി മുക്കം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button