Koodaranji

കൂടരഞ്ഞിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്വാന്തന പരിചരണം വളണ്ടിയർമാർക്ക് പരിശീലനം നൽകി. കൂടരഞ്ഞി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോൺസൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button