Kodanchery

നവനിർമ്മാൺ ജില്ലാ ക്യാംപിൽ മികച്ച പ്രകടനവുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ

കോടഞ്ചേരി: സ്കൗട്ട്സ് & ഗൈഡ്സ് താമരശ്ശേരി ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ബാലുശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ നവനിർമ്മാൺ ജില്ലാ ക്യാംപിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ.

മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, സാഹസിക പ്രവർത്തനങ്ങൾ, ഇൻസ്പെക്ഷൻ, പജെന്റ് ഷോ തുടങ്ങിയവ ക്യാംപിലെ ശ്രദ്ധേയമായ പരിപാടികളായി.

വിദ്യാർത്ഥികളായ സ്കൗട്ട് ട്രൂപ്പ് ലീഡർ ഐവിൻ ഷിജി, ഗൈഡ് കമ്പനി ലീഡർ ഗോൾഡ തെരേസ സനി, സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ യൂണിറ്റിനെ പ്രതിനിധീകരിച്ചുള്ള പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button