Kodanchery

അവാര്‍ഡ് തിളക്കത്തില്‍ കുപ്പായക്കോട് ക്ഷീര സഹകരണ സംഘം

കോടഞ്ചേരി: കോഴിക്കോട് ജില്ലയിലെ മികച്ച ക്ഷീര സഹകരണ സംഘമായി കുപ്പായക്കോട് ക്ഷീര സഹകരണ സംഘം തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘത്തിനുള്ള അവാര്‍ഡാണ് സംഘത്തിന് ലഭിച്ചത്.

കര്‍ഷകര്‍ക്ക് മികച്ച ലാഭം നല്‍കുന്ന കുപ്പായക്കോട് ക്ഷീര സഹകരണ സംഘം സ്വന്തമായി ബ്രാന്‍റ് ചെയ്ത് ‘സുലഭി’ എന്ന പേരില്‍ നാടന്‍പാല്‍ വില്‍പ്പന നടത്തിവരുന്നു. പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ വീടുകളിലും കടകളിലും കൃത്യമായി വിതരണം നടത്തുന്ന സുലഭി പാല്‍ അന്യ സംസ്ഥാന പാക്കറ്റ് പാലുകളെ ഒരു പരിധി വരെ പ്രതിരോധിക്കുന്നു.

ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കോഴിക്കോട് ജില്ലാ ക്ഷീരമേളയിൽ വച്ച് മലബാർ മിൽമ ചെയർമാൻ എം.എസ് മണിയിൽ നിന്നും സംഘം പ്രസിഡണ്ട് രാഹുൽ കുട്ടപ്പൻ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button