Thiruvambady

ബീക്കൺ 2022 രണ്ടാംഘട്ട ശില്പശാല സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളും കോഴിക്കോട് ഡയറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാലയാധിഷ്ഠിത സമഗ്ര അധ്യാപക പരിവർത്തന പരിപാടിയോടനുബന്ധിച്ച് ബീക്കൺ 2022 രണ്ടാംഘട്ട ഏകദിന ശില്പശാല സംഘടിപ്പിച്ചു.

പുതുവർഷാഘോഷത്തോടെ ആരംഭിച്ച ശില്പശാലയിൽ കോഴിക്കോട് ഡയറ്റ് സീനിയർ ലെക്ചറർ ഡോക്ടർ വാസുദേവൻ, ഫറോക്ക് ട്രെയിനിങ് കോളേജ് അധ്യാപകൻ പ്രൊഫസർ കെ.എം ശരീഫ്, ഡയറ്റ് ഫാകൽറ്റി അംഗം പ്രബീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ അബ്ദുൽ റഷീദ്, തങ്കമ്മ തോമസ്, ബീന റോസ്, സിസ്റ്റർ ആൻസ് മരിയ, അബ്ദുറബ്ബ്, ദിലീപ് മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button