Kodanchery

ഏകദിന ടെക്നോളജി പ്രദർശനത്തിൽ കൗതുകമായി റോബോട്ടുകൾ

കോടഞ്ചേരി: റോബോട്ടുകളുടെ വിജ്ഞാന ലോകത്തിലേക്ക് കാഴ്ചക്കാരെ നയിച്ച ടെക്നോളജി പ്രദർശനം കൗതുകം പകർന്നു. കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിലാണ് ‘ഹോഗർ ടെക്നോളജീസ് ആൻഡ് ഇന്നവേഷൻസ്’ പുതുവത്സര ദിനത്തിൽ ഏകദിന ടെക്നോളജി പ്രദർശനം സംഘടിപ്പിച്ചത്.

കോട്ടക്കലിലെ ‘പ്രോജക്ട്‌ എക്സ്’ വിദ്യാർഥികൾ നിർമിച്ച ഡാൻസ് ചെയ്യുന്ന ഓട്ടോ റോബോട്ട്, കണ്ണ് കാണാത്തവർക്കായുള്ള സെൻസർ ഘടിപ്പിച്ച കണ്ണടയും ഊന്നുവടിയും, ആൽക്കഹോൾ ഡിറ്റക്ടർ, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകൾ തുടങ്ങിയവ എക്സിബിഷനിൽ ശ്രദ്ധേയമായി.

ഇലക്‌ട്രോണിക്സ്‌, ടെക്നോളജി, ലൈഫ് സ്റ്റൈൽ തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള സ്റ്റാളുകൾ പ്രദർശനത്തിൽ ഇടംനേടി.

Related Articles

Leave a Reply

Back to top button