Charamam

ദീർഘകാലം സൗദിയിലും യു കെ യിലും പ്രവാസി ആയിരുന്ന ആനക്കാംപൊയിൽ കൈതക്കാട്ട് കെ എം ബഷീർ (67) അന്തരിച്ചു

തിരുവമ്പാടി : ദീർഘകാലം സൗദിയിലും യു കെ യിലും പ്രവാസി ആയിരുന്ന ആനക്കാംപൊയിൽ കൈതക്കാട്ട് കെ എം ബഷീർ (67) അന്തരിച്ചു.

തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ഇന്ന് ഉച്ച കഴിഞ്ഞ്
തിരൂരിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

മൃതദേഹം തിരൂർ ഗവ.ആശുപത്രി മോർച്ചറിയിൽ.

ഖബറടക്കം നാളെ (03-01-2022- ചൊവ്വ) ഉച്ചകഴിഞ്ഞ് ആനക്കാംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റക്കാരനായിരുന്ന കൈതക്കാട്ട് മൂസ ഹാജിയുടെ മകനാണ്.

ഭാര്യ: സീന (മാനിപുരം – യു കെ).

മക്കൾ: ഷാനിസ് ബഷീർ (യു എസ് എ), ഷാസ്മിൻ (യു കെ).

മരുമകൾ: നട്ടാഷ (യു എസ് എ).

Related Articles

Leave a Reply

Back to top button