Thiruvambady

സൗജന്യ മണ്ണ് പരിശോധന ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

തിരുവമ്പാടി: ഇലഞ്ഞിക്കൽ സൗപർണ്ണിക പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തിക്കോടി മൊബൈൽ മണ്ണ് പരിശോധ ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മണ്ണ് പരിശോധന ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ ക്യാമ്പ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. തിരുവമ്പാടി കൃഷി ഓഫീസർ ഫാസിൽ, കൃഷി അസിസ്റ്റൻറ് ബീന, തിക്കോടി മൊബൈൽ ലബോറട്ടറി ടെക്നീഷ്യൻമാർ, ക്ലബ്ബ് സെക്രട്ടറി സാലസ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button