Kodiyathur
കോട്ടമൂഴിയി ഒന്നാം വലവിലെ അപകട ഭീഷണിക്ക് പരിഹാരമാകുന്നു

കൊടിയത്തൂർ: കൊടിയത്തൂർ-കാരശ്ശേരി-മുക്കം റോഡിൽ കോട്ടമുഴിയിൽ റോഡിൽ ഒന്നാം വളവിൽ ആവശ്യത്തിന് വീതിയില്ലാത്തത് വലിയ അപകട ഭീഷണി ഉയർത്തിയിരുന്നു. വാഹനങ്ങളും റോഡിൽ നിന്നും മറിഞ്ഞ് പുഴയിൽ പതിക്കുന്നത് ഒഴിവാക്കുന്നതിനായി റോഡ് വീതി കൂട്ടി സംരക്ഷണ ഭിത്തി നിർമിക്കുകയാണിപ്പോൾ.
തിരുവമ്പാടി എം.എൽ.എ ജോസഫിന്റെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പ് അനുദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തിയാണ് നടക്കുന്നത്. പ്രവർത്തി പൂർത്തിയാകുന്നതോടെ ഒന്നാം വളവിലെ അപകട ഭീഷണി പൂർണമായും ഒഴിവാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.







