Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്സിൽ ലഹരി ബോധവൽക്കരണ പരിപാടി നടത്തി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരിയ്ക്കതിരെ ‘തിരിച്ചറിവ് 2023’ ബോധവൽക്കരണ പരിപാടി നടത്തി. എ.എസ്.ഐ ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണ്ണം എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിച്ചു.

പി.ടി.എ പ്രസിഡണ്ട് ജെമീഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ സജി തോമസ് പി, ടോംസ് റ്റി സൈമൺ, ജിബി ജോസ്, ലിറ്റി സെബാസ്റ്റ്യൻ, ഷേർളി സെബാസ്റ്റ്യൻ, കെ.എം തോമസ്, ടിയാര സൈമൺ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button