Kozhikode
വന്യമൃഗങ്ങളിൽ നിന്ന് കൃഷിക്ക് സംരക്ഷണം നൽകണം : ഐക്യ കർഷ സംഘം (ആർ എസ് പി)

പുതുപ്പാടി: മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ കൃഷി നശിപ്പിക്കലിനെതിരെ കർഷകർക്കും കൃഷിക്കും സംരക്ഷണം നൽകാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ചിപ്പിലിതോടിൽ നടന്ന ഐക്യ കർഷക സംഘം തിരുവമ്പാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
ആർ എസ് പി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ കെ എം റഫീക്ക് ഉദ്ഘാടനം ചെയ്തു.
ഐക്യ കർഷക സംഘം ജില്ലാ പ്രസിഡണ്ട് എൻ എസ് രവി അധ്യക്ഷത വഹിച്ചു. ആർ എസ് പി ജില്ലാ കമ്മിറ്റിയംഗം ഹരിദാസൻ തലയാട് മുഖ്യ പ്രഭാഷണം നടത്തി.
ആർ വൈ എഫ് ജില്ലാ പ്രസിഡണ്ട് വിത്സൻ ജോൺ ,മുതിർന്ന പാർട്ടി നേതാവ് വർഗ്ഗീസ് പുത്തൻ പുരയിൽ ,ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.







