Mukkam
മുക്കത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ കയ്യിൽ മോതിരം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

മുക്കം: മുക്കത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ കയ്യിൽ മോതിരം കുടുങ്ങി. മുക്കം ഓർഫനേജ് വി.എച്ച്.എസ്.എസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നെഹലയുടെ കൈയിലാണ് മോതിരം കുടുങ്ങിയത്. തുടർന്ന് സ്കൂളിൽ നിന്ന് അധ്യാപകർ കുട്ടിയെ ഫയർ സ്റ്റേഷനിൽ എത്തിക്കുകയും സേനാംഗങ്ങൾ കട്ടറിന്റെയും സ്പ്രെഡറിന്റെയും സഹായത്തോടെ മോതിരം മുറിച്ചുമാറ്റുകയും ചെയ്തു.







