Kodanchery
കാട്ടുപന്നി ആക്രമത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം അനുവദിക്കും

കോടഞ്ചേരി: കോടഞ്ചേരിയിൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
കാട്ടുപന്നികളുടെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പരമാവധി തോക്ക് ലൈസൻസുകൾ അനുവദിക്കുകയും തയ്യാറുള്ള ആളുകൾക്ക് കോഴിക്കോട് ജില്ലയിൽ തന്നെ തിരകൾ ലഭ്യമാക്കുകയും നാട്ടിലിറങ്ങുന്ന കാട്ട് പന്നികളെ വെടിവെക്കുന്ന ഷൂട്ടർമാരുടെ പ്രോത്സാഹന തുക വർദ്ധിപ്പിക്കുകയും ചെയ്ത് ഇവയുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.







