Thottumukkam
തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ‘സുരീലി’ ഹിന്ദി പരിപാടി സംഘടിപ്പിച്ചു

തോട്ടുമുക്കം: തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ‘സുരീലി’ ഹിന്ദി പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ മുൻ ഹിന്ദി അധ്യാപികയും ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപികയുമായ ഷിജി പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പരിപാടിക്ക് സ്‌കൂളിലെ ഹിന്ദി അധ്യാപിക ഫെബി നേതൃത്വം നൽകി.







