കുടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മീറ്റ് സംഘടിപ്പിച്ചു

കുടരഞ്ഞി: കുടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി പെപ്പർ പ്രേജക്റ്റ് ടൂറിസം ഇൻവേസ്റ്റേഴ്സ് & സ്റ്റോക്ക്ഹോൾഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു .
ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ കണ്ടെത്തി ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ സാധരണജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പെപ്പർ ടൂറിസം എന്ന ആശയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് പരുധിയിൽ ഉൾപ്പെട്ട ടൂർ ഓപ്പറേറ്റർമാർ, വിവിധ സംരംഭങ്ങൾ നടത്തുന്നവർ, സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ , ടാക്സിഡ്രൈവർമാർ , റിസോർട്ട്, ഹോംസ്റ്റേ ഉടമകൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് തോമസ് മാത്യു , ക്ഷേമകാര്യ ചെയർമാൻ സണ്ണി പെരുകിലംതറപ്പേൽ , വിഎ നസീർ, കെ.എസ് അരുൺകുമാർ, ടൂറിസം ജില്ല കോഡിനേറ്റർ ശ്രീകല ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ജില്ല അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫീസർ പവിത്രൻ ക്ലാസ്സുകൾക്ക് നേതൃത്തം നൽകി







