Kodanchery
കോടഞ്ചേരി ചൂരമുണ്ട-തൊഴിലാളിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് 15 ലക്ഷവും, എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5 ലക്ഷവും ചിലവഴിച്ച് നിർമ്മിച്ച കോടഞ്ചേരി പഞ്ചായത്തിലെ ചൂരമുണ്ട -തൊഴിലാളിക്കുന്ന് റോഡിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ റീന സാബു, രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.






