AnakkampoyilThiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ‘സമ്മർ ഡിലൈറ്റ് 2023’ എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 16, 17 തീയതികളിയായി നടത്തിയ ക്യാമ്പ് സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ പാട്ടാണിയിലിന്റെ അദ്ധ്യക്ഷതയിൽ ഫാ.ജോജോ മണിമല ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ കണ്ടപ്പൻചാൽ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് സന്ദർശിച്ചു. ഓമശ്ശേരി സായ് ദുരന്ത നിവാരണ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ ഫയർ & സേഫ്റ്റി, ഫസ്റ്റ് എയ്ഡ് തുടങ്ങിയവയെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നല്കി. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസന്ധ്യ, ക്യാമ്പ് ഫയർ, വൈവിധ്യമാർന്ന കളികൾ തുടങ്ങിയവ ക്യാമ്പിന് മിഴിവേകി. രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പിന്റെ സമാപന സമ്മേളനം മികച്ച സംഘടകനും മോട്ടിവേഷണൽ സ്പീക്കറുമായ ജയേഷ് കരാട്ട് കൂടരഞ്ഞി ഉദ്ഘാടനം ചെയ്തു.






