Koodaranji

കൂടരഞ്ഞിയിൽ പി.കെ ജോർജ് അനുസ്മരണം ഇന്ന്

കൂടരഞ്ഞി: സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന പി.കെ ജോർജിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് എൽ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് കൂടരഞ്ഞി ടോംസ് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും.

എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി, ഇ.പി ദാമോദരൻ, പി.എം തോമസ് തുടങ്ങിയവർ പങ്കെടുക്കും. പാർട്ടി പഞ്ചായത്ത് കൺവെൻഷനും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

Related Articles

Leave a Reply

Back to top button