Kerala
ബത്തേരി ബസ് മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

സുൽത്താൻ ബത്തേരി: മാനിക്കുനി ഐഡിയൽ സ്കൂളിന് മുൻപിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് സ്വകാര്യബസ് മറിഞ്ഞു.
ബസ് യാത്രികനായ നെല്ലറച്ചാൽ സ്വദേശി വിപിൻ ആണ് മരിച്ചത്
ബത്തേരി മിനർവാ പി .എസ് .സി കോച്ചിംഗ് സെൻററിൽ വിദ്യാർഥിയാണ് വിപിൻ.
പരിക്കേറ്റ കാർ ഡ്രൈവർ കൽപറ്റ മലബാർ ഗോൾഡ് ഷോ റൂം ഹെഡ്ഡ് വി എം അബൂബക്കറിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുപത്തി അഞ്ചോളം പേർക്ക് പരിക്ക് എന്ന് പ്രാഥമിക കണക്ക്
NEWS FROM 24×7 താമരശ്ശേരി വാർത്തകൾ







