മുക്കം നഗരസഭയിൽ പാതയോര ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

മുക്കം: ഡോൺബോസ്കോ കോളേജ് എൻ.എസ്.എസ് യൂണിറ്റും സോഷ്യൽ സർവ്വീസ് ക്ലബ്ബും മുക്കം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ‘വലിച്ചെറിയൽ വിമുക്ത കേരളം’ ക്യാമ്പയിനിൻ്റെ ഭാഗമായി പാതയോര ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. മാർച്ച് 9,10,13,14 തീയതികളിൽ മുക്കം മുനിസിപ്പാലിറ്റിയുടെ പാതയോരങ്ങൾ ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുക്കം-കുന്ദമംഗലം റോഡിൽ കരിയാംകുളങ്ങരയിൽ പരിപാടിക്ക് തുടക്കം കുറിച്ചത്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിപാടിയുടെ ഉദ്ഘാടനം മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു നിർവഹിച്ചു. ചടങ്ങിൽ ഡോൺബോസ്കോ കോളേജ് പ്രിൻസിപ്പൽ ഡോ.ജോബി എം അബ്രഹാം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിജയൻ കെ.വി, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കുഞ്ഞൻ മാസ്റ്റർ, കൗൺസിലർ രാജൻ എടോനി, എച്ച്.എസ് ദിലീപ് തുടങ്ങിയവർ സംസാരിച്ചു. ജെ.എച്ച്.ഐ ബീത, ഹനീഫ, നിധീഷ്, രാജേഷ്, അധ്യാപകരായ ദീപു, പ്രഭിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







