Thiruvambady

തിരുവമ്പാടി-കോടഞ്ചേരി റോഡിൽ ടാറിംഗ് പ്രവർത്തി പുനരാരംഭിച്ചു

തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ ഇലഞ്ഞിക്കൽ സിലോൺ കടവ് പാലം മുതൽ തമ്പലമണ്ണ പാലം വരെയുള്ള റീച്ച് ടാറിങ് പ്രവർത്തി ആരംഭിച്ചു. അഞ്ചര മീറ്റർ വീഥിയിൽ ഒറ്റ സ്ട്രെച്ചിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ പൂർണ്ണമായി ഗതാഗത നിയന്ത്രണം ഏർപ്പെുത്തിയിട്ടുണ്ട്. തിരുവമ്പാിയിൽ നിന്ന് കോടഞ്ചേരി ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ മുറംപാത്തി-പുല്ലുരാംപാറ പള്ളിപ്പടി റൂട്ട് ഉപയോഗപെടുത്തേണ്ടതാണ്.

ചൂട് കനത്തതോടെ പൊടി നിറഞ്ഞ റോഡിലൂടെയുള്ള യാത്ര പരിസര വാസികൾക്കും യാത്രക്കാർക്കും സൃഷ്ടിച്ചിരുന്ന ബുദ്ധിമുട്ടുകൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ജൽ ജീവൻ മിഷൻ പൈപ്പിടൽ പ്രവർത്തി പൂർത്തിയായ ശേഷം ടാറിംഗ് നടത്തേണ്ടിയിരുന്ന റോഡിലെ അമിതമായ പൊടി ശല്യവും യാത്രാക്ലേശവും ജനങ്ങളുടെ പ്രതിഷേധവും കണക്കിലെടുത്താണ് ഇപ്പൊൾ പ്രവർത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Back to top button