Mukkam

മികച്ച വർണ്ണക്കൂട്ടിനുള്ള അവാർഡ് കരസ്ഥമാക്കി ചേന്ദമംഗല്ലൂർ അങ്കണവാടി

മുക്കം: വനിതാ ശിശുവികസന വകുപ്പ് അങ്കണവാടികളിൽ പ്രവർത്തിച്ചുവരുന്ന വർണ്ണക്കൂട്ട് കൗമാര ക്ലബുകൾക്കായി ഒരുക്കിയ മികച്ച വർണ്ണക്കൂട്ടിനുള്ള അവാർഡ് കുന്ദമംഗലം അഡിഷണൽ ഐ.സി.ഡി.എസ് തലത്തിൽ മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ അങ്കണവാടിക്ക് ലഭിച്ചു.

മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ മുക്കം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞൻ മാസ്റ്റർ അവാർഡ് നൽകി. വർണ്ണക്കൂട്ട് അംഗങ്ങളും അങ്കണവാടി അദ്ധ്യാപിക ഷിനി എം.ജിയും ചേർന്ന് ഉപഹാരം ഏറ്റു വാങ്ങി.

Related Articles

Leave a Reply

Back to top button